കണ്ണൂർ : സമാനമായ കുറ്റകൃത്യത്തിന് മുൻപും കേസിൽ കുടുങ്ങുകയും സംസ്ഥാന ഭരണത്തിൻ്റെ പിൻബലത്തിൽ കേസ് പിൻവലിപ്പിച്ച് രക്ഷപ്പെടുകയും ചെയ്ത ദിവ്യയാണ് പി.പി.ദിവ്യ എന്ന് മലയാളത്തിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ, യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് കണ്ണൂർ എ.ഡി.എം. നവീൻ ബാബു ജീവനൊടുക്കിയതിൽ പ്രതിഷേധം ആളിക്കത്തുന്നതിന് ഇടയിലാണ് ദിവ്യത്വം കുടുതൽ ചർച്ചയാകുന്നത്.. ദിവ്യ രാജിവയ്ക്കണമെന്നും, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യം ശക്തമാണെങ്കിലും മരിച്ചയാൾ തിരിച്ചു വന്ന് നിഷേധിക്കില്ല എന്ന ഒറ്റ ഉറപ്പിൻ്റെ പുറത്ത് പണം കൈക്കൂലി കൊടുത്തു എന്ന് അവകാശ. കൊലപാതകത്തിപ്പെടാൻ ഒരു പാലാരിവട്ടം ശശിയെ ഇറക്കി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ദിവ്യയും ദിവ്യയുടെ അഴിമതി ഒന്നും ഒരിക്കലും കാണിച്ചിട്ടില്ലാത്ത പാർട്ടിയും. ദിവ്യക്കെതിരെ നടപടി വേണമെന്നാണ് നവീൻ്റെ വീട്ടുകാരുടെയും ആവശ്യം.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമുയർത്തിയതായിരുന്നു 2016ലെ കുട്ടിമാക്കൂലിൽ ദലിത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം. അന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡൻ്റായിരുന്ന എ.എൻ.ഷംസീറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന പി.പി.ദിവ്യക്കുമെതിരെയാണ് കേസ് എടുത്തിരുന്നത്.
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് കേസ്. കേസന്വേഷിച്ച ഡിവൈഎസ്പി സമർപ്പിച്ച ദിവ്യ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേസ് അവസാനിച്ചു.
അഞ്ജനയുടെ പിതാവ് രാജനെ മർദിച്ചതിനെക്കുറിച്ച് ചോദിക്കാൻ കുട്ടിമാക്കൂലിലെ സിപിഎം ഓഫിസിലെത്തിയ അഞ്ജനെയെയും സഹോദരിയെയും പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ മർദിച്ചുവെന്ന കുറ്റം ചുമത്തി കൈക്കുഞ്ഞിനൊപ്പം ജയിലിൽ അടച്ചത് വിവാദമായിരുന്നു. ജയിൽമോചിതരായ അന്നു രാത്രിയാണ് ചാനൽ ചർച്ചയിൽ തങ്ങളുടെ കുടുംബത്തെ അപമാനിച്ച് ഷംസീറും ദിവ്യയും നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ഗുളിക കഴിച്ച് അഞ്ജന അവശനിലയിലായത്. തുടർന്ന് എ.എൻ.ഷംസീറിനെയും പി.പി.ദിവ്യയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാശ്രമത്തിന് യുവതിക്കെതിരെയും കേസെടുത്തു. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി നേരത്തേ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി സാജുപോൾ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്‌ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചെന്നും യുവതി കഴിച്ച ഗുളിക മരണത്തിനിടയാക്കില്ലെന്നു വ്യക്തമായതിലാണു കേസ് എഴുതിത്തള്ളുന്നതെന്നും പൊലീസ്
പറഞ്ഞുവെന്നുമാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കൈക്കുഞ്ഞുമായി സഹോദരി അഖിലയെ ജയിലിലടച്ചത് അന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവം കോൺഗ്രസ് ദേശീയ തലത്തിൽ വരെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. 8 വർഷങ്ങൾക്ക് ശേഷം ജില്ലാ പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷ പദവിയിൽ നിന്നും അദ്ധ്യക്ഷയുടെ കസേരയിലേക്ക് ദിവ്യ എത്തി. ഷംസീർ സ്പീക്കറുമായി. വീണ്ടും ദിവ്യ അഴിമതി വിരുദ്ധ കോമഡി വിപ്ലവവുമായി ലൈവായപ്പോൾ എഡിഎമ്മിന് ജീവനൊടുക്കേണ്ടി വന്നിരിക്കുകയാണ്.
Divya has been accused of inciting suicide before. The victims were Dalit girls. This time ADM.